ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾക്കായി യുകെ സർക്കാർ ചെലവഴിച്ചത് 162 ദശലക്ഷം പൗണ്ട് (204 ദശലക്ഷം ഡോളർ). സംസ്‌കാര ചടങ്ങുകൾക്കും അനുബന്ധ പരിപാടികൾക്കുമായാണ് തുക ചെലവാക്കിയത്. കഴിഞ്ഞ വർഷം സെപ്തംബർ 8 നാണ് രാജ്ഞി അന്തരിച്ചത്. തുടർന്ന് രാജ്യത്ത് 10 ദിവസത്തെ ദേശീയ ദുഃഖാചരണം ഉണ്ടായിരുന്നു.സെപ്തംബർ 19നായിരുന്നു സംസ്‌കാരച്ചടങ്ങുകൾ നടന്നത്. ബ്രിട്ടണെ ഏറ്റവും കൂടുതൽ കാലം ഭരിച്ച് രാജ്ഞിയെന്ന് റെക്കോർഡ് എലിസബത്തിന് സ്വന്തമാണ്.
സ്‌കോട്ട്‌ലൻഡിലെ ബാൽമോർ കൊട്ടാരത്തിൽ വച്ചായിരുന്നു രാജ്ഞിയുടെ അന്ത്യം. രാജ്ഞിയുടെ മൃതദേഹം കാണാൻ രണ്ടു ലക്ഷത്തിലധികം പേർ എത്തിയിരുന്നുവെന്നാണ് കണക്ക്. കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് എലിസബത്ത് രാജ്ഞിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ഈ അടുത്തകാലത്ത് ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ ശവസംസ്‌കാരചടങ്ങുകൾക്കാണ് ലണ്ടൻ സാക്ഷ്യംവഹിച്ചത്. 1600 സൈനികരാണ് മൃതദേഹ പേടകത്തിന് അകമ്പടിയേന്തിയത്. സുരക്ഷക്കായി 10,000 പോലീസുകാരെയും വ്യന്യസിച്ചിരുന്നു.
0 Comments