banner

ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് 19കാരൻ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തൊടുപുഴ : ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് 19കാരന് ദാരുണാന്ത്യം. അടിമാലി പനംകുട്ടി പള്ളിസിറ്റിയില്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് മങ്കുവ പെരിമാട്ടിക്കുന്നേല്‍ ഡിയോണ്‍(19) ആണ് മരിച്ചത്. മൂന്നുപേര്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. മങ്കുവ സ്വദേശികളായ ഇലവുങ്കല്‍ ആഷിന്‍ ഷാജി, അള്ളിയാങ്കല്‍ അഭിനവ് ദീപ്തി കുമാര്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മോണിംഗ് സ്റ്റാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

0 Comments