banner

എസ്.എസ്.എൽ.സി ഫലം മേയ് 20നും ഹയർസെക്കൻഡറി ഫലം 25 നും; സ്കൂൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ 27നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി ഫലം 25നും പ്രഖ്യാപിക്കും. അതേസമയം സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കാന്‍ ഒരുക്കങ്ങള്‍ 27നകം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം മലയന്‍കീഴ് ഗവണ്‍മെന്റ് ബോയ്‌സ് എല്‍.പി.എസില്‍ ആണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശനത്തിനു മുന്നോടിയായി ഉള്ള തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി 22ന് വൈകീട്ട് 3. 30 ന് ഉന്നതതല യോഗം വിളിച്ചു.

Post a Comment

0 Comments