ന്യൂഡൽഹി : ഭീകരാക്രമണ സാദ്ധ്യത മുൻനിർത്തി കശ്മീരിലെ ഗുൽമാർഗിൽ നടത്താനിരുന്ന ജി20 സമ്മേളനങ്ങളിൽ മാറ്റം വരുത്തി.ഭീകരാക്രമണത്തിന് തീവ്രവാദ സംഘടനകൾ ഗൂഢാലോചന നടത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണിത്.ജമ്മു കശ്മീരിലെ സുരക്ഷാ സേന ജി-20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് സമ്മേളന യാത്രയിൽ അവസാന നിമിഷം മാറ്റങ്ങൾ വരുത്തി.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിർദേശപ്രകാരമാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്നും വൃത്തങ്ങൾ അറിയിച്ചു.ഒരു പോഷ് ഹോട്ടലിൽ ജോലി ചെയ്തിരുന്ന തടങ്കലിലായ ഓവർ ഗ്രൗണ്ട് വർക്കറുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് മാറ്റങ്ങൾ വരുത്തിയത്.ജി20 വേദിക്ക് ചുറ്റുമുള്ള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം താഴ്വരയിൽ നടക്കുന്ന ജി20 മീറ്റിംഗിനെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന സംശയാസ്പദമായ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾക്കെതിരെ ജാഗ്രത പാലിക്കണണെന്ന് കശ്മീർ പോലീസ് പൊതു ഉപദേശം നൽകി.
സായുധ ഗ്രൂപ്പുകൾക്കും ജമ്മു കശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ,ജെയ്ഷെ മുഹമ്മദ് തുടങ്ങിയ വിമത പ്രസ്ഥാനങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുന്ന ലോജിസ്റ്റിക് പിന്തുണ,പണം, അഭയം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് തീവ്രവാദികളെ സഹായിക്കുന്നവരാണ് ഓവർ ഗ്രൗണ്ട് വർക്കർ.
0 Comments