ലോറിക്ക് പുറകിൽ മിനി ബസ് കൂട്ടിയിടിച്ച് 23 പേർക്ക് പരിക്ക്
തൃശൂർ : തൃശൂരിൽ വാഹനാപകടത്തിൽ 23 പേർക്ക് പരിക്ക്. മിനി കണ്ടെയ്‌നർ ലോറിക്ക് പുറകിൽ മിനി ബസ് ഇടിച്ചാണ് അപകടം. ദേശീയപാതയിൽ കേടായി കിടന്ന ലോറിക്ക് പിറകിലാണ് ബസ് ഇടിച്ചത്. തലോർ ഡറുസലേമിന് സമീപമാണ് സംഭവം. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
0 Comments