banner

ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 25ന് അറിയാം, ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി


സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷ ഫലം ഈ മാസം 25ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഈ വർഷം 4,42,067 വിദ്യാർത്ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. അതേസമയം, ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അവസരം ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഉണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുന്നതാണ്. കൂടാതെ, താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മെയ് 19-നാണ് എസ്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചത്. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുന്നതാണ്.

മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുത്ത അധ്യാപകർക്ക് പണം അനുവദിച്ചില്ലെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിരുന്നു. എന്നാൽ, ആക്ഷേപത്തിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചിലപ്പോൾ താമസിച്ചാണ് പണം കൊടുക്കാൻ കഴിയാറുള്ളതെന്നും, മുൻപും ഇത്തരത്തിലുള്ള സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments