കൊച്ചി : മലയാള സിനിമയിലേക്ക് വന്‍ തോതില്‍ കള്ളപ്പണം വരുന്നെന്ന വിവരത്തെ തുടര്‍ന്ന് ശക്തമായ നടപടികളുമായി ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. വിദേശത്ത് നിന്ന് വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം മലയാള സിനിമ കേന്ദ്രീകരിച്ച് വരുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പും ഇഡിയും നിരീക്ഷണം ശക്തമാക്കിയത്.
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ആശയ പ്രചാരണത്തിന് വേണ്ടിയുള്ള സിനിമകളുടെ നിര്‍മ്മാണത്തിന് വേണ്ടിയാണ് കള്ളപ്പണം എത്തുന്നതെന്ന് സംശയം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യവും ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
മലയാളത്തിലെ പുതിയ ചിത്രങ്ങളുടെ പ്രമേയങ്ങള്‍ അതിസൂക്ഷ്മമായി പരിശോധിക്കാനും ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമായി അഞ്ച് നിര്‍മ്മാതാക്കളാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉള്ളത്.
അതേസമയം അടുത്ത കാലത്തായി മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ ഒരു നിര്‍മാതാവിനെ ആദായ നികുതി വകുപ്പ് കഴിഞ്ഞ രണ്ട് ദിവസമായി ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ മലയാളത്തില്‍ ഇറങ്ങുന്ന പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കണം എന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനുകളിലെ ലഹരി ഉപയോഗം തടയാനുള്ള നടപടികള്‍ കേരള പൊലീസും ശക്തമാക്കിയിട്ടുണ്ട്.
0 Comments