ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ഓണറേറിയം അനുവദിച്ചു. പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ശമ്പളം വേണ്ട ഓണറേറിയം മതിയെന്ന കെ വി തോമസിന്റെ ആവശ്യത്തിന് അംഗീകാരം നൽകി. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി.
കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് ഡൽഹിയിൽ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ചത്. ജനുവരി 18ലെ മന്ത്രിസഭായോഗമാണ് കെ വി തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കുന്നതിന് അനുമതി നൽകിയത്.
0 Comments