banner

മൂന്ന് സംസ്ഥാനങ്ങളിലായി മുപ്പതിലധികം കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു; സീരിയൽ കില്ലറിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി

മൂന്ന് സംസ്ഥാനങ്ങളിലായി മുപ്പതിലധികം കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്ന സീരിയൽ കില്ലറിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. രവീന്ദർ കുമാർ എന്നയാളാണ് മൂന്ന് സംസ്ഥാനങ്ങളിലായി മുപ്പതിലധികം കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്നത്. 2008 മുതൽ 2015 വരെ നടത്തിയ കൊലപാതകങ്ങളിലാണ് രവീന്ദർ കുമാറിന് കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്.

അതേസമയം കൊലപാതകം, ബലാത്സംഗം എന്നിവ ഉൾപ്പെടെ ഇയാൾ ശവരതിയും നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ദില്ലി, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് രവീന്ദർ കുമാർ കുറ്റകൃത്യങ്ങൾ നടത്തിയത്. എട്ടു വർഷത്തോളം നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് രവീന്ദർ കുമാറിന് ഡൽഹി കോടതി തടവുശിക്ഷ വിധിച്ചത്.

രവീന്ദർ കുമാർ ദില്ലിയിൽ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആളായിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്ന രവീന്ദർ കുമാർ പോൺ സിനിമകൾ കണ്ടതിനു ശേഷമാണ് കുട്ടികളെ തെരഞ്ഞു കണ്ടുപിടിച്ച് ബലാത്സംഗം ചെയ്തു കൊലപ്പെടുത്താൻ തുടങ്ങിയത്. 2008ൽ തന്റെ 18ആം വയസിലാണ് രവീന്ദർ കുമാർ ആദ്യമായി ക്രൂരകൃത്യം ചെയ്യുന്നത്. ചേരികളും കെട്ടിട നിർമാണ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് രവീന്ദർ കുമാർ ഇരയെ തേടുന്നത്. 10 രൂപ നോട്ടുകളും ചോക്കലേറ്റുകളും കൊണ്ട് കുട്ടികളെ വശീകരിച്ച ശേഷം ഒറ്റപ്പെട്ട ഏതെങ്കിലും ഇടത്തേക്ക് രവീന്ദർ കുമാർ കുട്ടികളെ കൊണ്ടുപോകും. എന്നിട്ടാണ് കുറ്റകൃത്യം നടത്തുക. ഇരകൾ തന്നെ തിരിച്ചറിയുമോ എന്ന ഭയമാണ് രവീന്ദർ കുമാറിനെ കുട്ടികളെ കൊല്ലുന്നതിലേക്ക് നയിച്ചത്.

Post a Comment

0 Comments