ആലപ്പുഴ : കായംകുളത്ത് പതിനാല് വയസുകാരനെ 40 വയസ്സുകാരി ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ യുവതിക്കതിരെ പോലീസ് കേസെടുത്തു. വീട്ടിലെ പൈപ്പ് കേടു വന്നെന്നും അത് ശരിയാക്കണമെന്നുമാവശ്യപ്പെട്ടാണ് യുവതി അയല്‍വാസിയായ പതിനാലുകാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ ഉടന്‍ ഇവര്‍ തന്നെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയാണുണ്ടായതെന്നാണ് ആണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞത്. ഇതോടെ കുട്ടിയെ വീട്ടുകാര്‍ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുകയും യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
0 Comments