ടോക്കിയോ : ജപ്പാനിലെ തെക്കന്‍ ചിബയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
തെക്കന്‍ ചിബ പ്രിഫെക്ചറില്‍ പ്രാദേശിക സമയം വ്യാഴം പുലര്‍ച്ചെ 4:16 ന് 40 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് കാലാവസ്ഥാ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 35.2 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 140.2 ഡിഗ്രി കിഴക്ക് രേഖാംശത്തിലുമാണ.് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും ഭൂചലനം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
0 Comments