banner

പ്ലസ്‌ വൺ സീറ്റ് വർധന; 81 താത്കാലിക ബാച്ചുകൾ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 81 താത്കാലിക ബാച്ചുകൾ തുടരാനും അതു കൂടാതെ അത്യാവശ്യത്തിനുള്ള സീറ്റ് വർധനയ്ക്കുമാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഗവൺമെന്‍റ് സ്കൂളുകൾക്ക് 30 ശതമാനം സീറ്റ് വർധനയുണ്ടാകും. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവും, മാനേജ്മെന്‍റ് ആവശ്യപ്പെടുകയാണെങ്കിൽ 10 ശതമാനം കൂടി മാർജിനൽ വർധന അനുവദിക്കും. കൊല്ലം എറണാകുളം തൃശൂർ ജില്ലകളിൽ 20 ശതമാനവും സീറ്റ് വർധനവ് ഉണ്ടാകും.

Post a Comment

0 Comments