banner

ടിക്കറ്റെടുക്കാതെ കള്ളവണ്ടി കയറ്റം!, അങ്ങനെ യാത്ര വേണ്ടെന്ന് റെയിൽവേ; പരിശോധനയിൽ കുടുങ്ങിയത് 89 പേര്‍

തിരുവനന്തപുരം : ടിക്കറ്റെടുക്കാതെ കള്ളവണ്ടി കയറുന്നവരെ കണ്ടെത്താനായി റെയില്‍വേ നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 89 പേര്‍.  തിരുവനന്തപുരം, കോട്ടയം റെയില്‍വെ സ്റ്റേഷനുകളില്‍ അറ് ട്രെയിനുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത 89 പേരെ പിടികൂടുകയും ഇവരില്‍ നിന്ന് 30,160 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള യുടിഎസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രചാരണത്തിന്റെ കൂടി ഭാഗമായാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം - സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, തിരുവനന്തപുരം - കോട്ടയം മെമു എക്‌സ്പ്രസ്, കന്യാകുമാരി - ബെംഗളൂരു ഐലന്റ് എക്‌സ്പ്രസ്, കന്യാകുമാരി - പുണെ ജങ്ഷന്‍ ഡെയ്ലി എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ - ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നിവയിലായിരുന്നു പരിശോധന.

Post a Comment

0 Comments