അയ്മനം : ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പരിപ്പ് കമ്പിയിൽ രാധാകൃഷ്ണന്റെ മകൻ അനിൽകുമാർ (26) ആണ് മരിച്ചത്. ഞായാഴ്ച വൈകുന്നേരമാണ് സംഭവം. വല്യാട് ഐക്കരശാലി ചെങ്ങളവൻപറമ്പ് ഭാഗത്ത് കുളിക്കാൻ ഇറങ്ങുന്നതിനിടെ യുവാവിനെ കാണാതാകുകയായിരുന്നു. തുടർന്ന്, ഫയർഫോഴ്സ സംഘം എത്തി നടത്തിയ തിരച്ചിലിൽ രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം സംസ്കരിച്ചു. അമ്മ: രത്നമ്മ. സഹോദരങ്ങൾ: അരുൺ, അനിത.
0 Comments