Latest Posts

സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് 26കാരി ആത്മഹത്യ ചെയ്തു; മുന്‍ സുഹൃത്തിനെതിരെ പോലീസ് കേസ്; കേസെടുത്തത് ആത്മഹത്യ പ്രേരണയ്ക്ക്



കോട്ടയം : കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോന്നല്ലൂര്‍ സ്വദേശി ആതിര (26) യാണ് മരിച്ചത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരന് എതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.

ഞായറാഴ്ച രാവിലെയാണ് ആതിരയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണ്‍ വിദ്യാധരനുമായി യുവതി പിണങ്ങിയിരുന്നു. യുവതിക്ക് വിവാഹാലോചനകള്‍ വരുന്നത് അറിഞ്ഞ അരുണ്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു.

യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച പെണ്‍കുട്ടി കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അരുണ്‍ വിദ്യാധരന്‍ ഒളിവിലാണ്.

0 Comments

Headline