banner

കൊല്ലത്ത് യുവാവിനെ തുടരെ വെട്ടിപ്പരിക്കേല്പിച്ച 34 കാരൻ പിടിയിൽ; ആക്രമണം ഭാര്യയുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച്; യുവാവ് ചികിത്സയിൽ



കൊല്ലം : ഭാര്യയുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച് യുവാവിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ച യുവാവ് പോലീസ് പിടിയിലായി. അഞ്ചൽ കുരുവിക്കോണം സ്വദേശി മനോജ് (34) ആണ് ഏരൂർ പോലീസിൻ്റെ പിടിയിലായത്. സംഭവത്തിൽ കൈകൾക്ക് ഗുരുതര പരിക്കേറ്റ ആർച്ചൽ സ്വദേശി ഷിബു ആശുപത്രിയിൽ ചികിത്സയിലാണ്.

ആർച്ചലിലെ ഷിബുവിൻ്റെ വീടിന് സമീപം ഷിബു ഫോൺ ചെയ്യുകയായിരുന്നു. ഇതിനിടെ അവിടെയെത്തി മനോജ് ഷിബുവിനെ തുടരെ വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്തു. പിന്നാലെ നാട്ടുകാരാണ് ഷിബുവിനെ ആശുപത്രിയിലെത്തിച്ചത്. ഇയാൾക്ക് കൈകൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി മനോജിൻ്റെ ദാമ്പത്യത്തിൽ ഷിബു കാരണം വിള്ളലുണ്ടായതായി പറയപ്പെടുന്നു. ഇത് കാരണം നിരവധി തവണ ഷിബുവും മനോജും വാക്കുതർക്കത്തിലേർപ്പിട്ടുണ്ട്. ഇതാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

Post a Comment

0 Comments