banner

മറ്റു കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം



തൃശൂർ : നാലു വയസ്സുകാരി പാമ്പ് കടിയേറ്റു മരിച്ചു. തൃശൂരിലെ അന്തിക്കാട്  മുറ്റിച്ചൂര് പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിന്റെയും രഹ്നയുടെയും മകൾ ആസിയ റൈഹാൻ ആണ് മരിച്ചത്.

വൈകുന്നേരം വീട്ടുമുറ്റത്ത് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പാമ്പു കടിയേല്ക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ആലിയ അഫ്രീൻ, ആദിയ സഹരീൻ.

إرسال تعليق

0 تعليقات