banner

ചൈനയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം; മറ്റൊരു യുവാവ് പരിക്കുകളോടെ ചികിത്സയിൽ; ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടു



പാലക്കാട് : ചൈനയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് വിളയൂർ സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം. ഇയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച ചെറുകര സ്വദേശി ജാസിമിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഞ്ചിങ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന പാലക്കാട് വിളയൂർ സ്വദേശിയായ മുഹമ്മദ് ജസീമാണ് മരിച്ചത്. സൗത്ത് ഈസ്റ്റ്‌ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ 18 ബാച്ചിൽ പഠിക്കുകയാണ് ജാസിം.

സംഭവത്തെ തുടർന്ന് ചൈനയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. കൂടാതെ ചൈനയിൽ ഉള്ള മറ്റു ഇന്ത്യൻ വിദ്യാർഥികളും, എഫ്,എം,ജി,പി,എ എക്സിക്യൂട്ടീവ് മെമ്പർമാരും സംഭവത്തിൽ കാര്യക്ഷമായി ഇടപെടുകയും ചെയ്തു.

Post a Comment

0 Comments