പ്രതിയുടെ ചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു. ട്രെയിനുള്ളിൽ വച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നീലേശ്വരം വരെ യാത്ര ചെയ്ത പ്രതി, പിന്നീട് നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി രക്ഷെപടുകയായിരുന്നു. വിദ്യാർത്ഥിനി ഈ വിവരം ഉടനെ തന്നെ റെയിൽവേ പോലീസിനെ അറിയിച്ചു. വിദ്യാർഥിനിയുടെ പരാതിയിൽ കാസർകോട് റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ പ്രതിയുടെ ചിത്രവും പുറത്ത് വിടുകയായിരുന്നു.
ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
കാസർകോട് : ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. തൃശൂർ കാഞ്ഞാണി സ്വദേശി കെ.വി.സനീഷാണ് പിടിയിലായത്. ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ – മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം.
0 Comments