banner

റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നൽ ലഭിച്ചു, അരിക്കൊമ്പൻ കസ്റ്റഡിയിൽ തന്നെ; നിരീക്ഷണത്തിൽ തുടരും



കുമളി : ചിന്നക്കനാൽ വിറപ്പിച്ചതിനെ തുടർന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തുറന്നുവിട്ട അരിക്കൊമ്പനിൽ നിന്ന് സിഗ്‌നൽ ലഭിച്ചതായി വനം വകുപ്പ്. അരിക്കൊമ്പൻ അതിർത്തി വന മേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് സൂചന. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സിഗ്‌നലുകളാണ് കിട്ടിയതെന്നും വനം വകുപ്പ് അറിയിച്ചു.

ഇന്നലെ ഉച്ചയോടു കൂടി ജി.പി.എസ് കോളറിൽ നിന്നുള്ള സിഗ്‌നൽ ലഭിച്ചിരുന്നില്ല. മേഘാവൃതമായ കാലാവസ്ഥയും ഇടതൂർന്ന വനവുമാകും സിഗ്‌നൽ ലഭിക്കാൻ കാലതാമസം ഉണ്ടാക്കിയതെന്നാണ് കരുതുന്നത്.

സാറ്റലൈറ്റ് റേഡിയോ കോളറിൽ സിഗ്‌നൽ ഇല്ല...

കുമളി -  ചിന്നക്കനാൽ വിറപ്പിച്ചതിനു പിന്നാലെ കാടുകടത്തിയ അരിക്കൊമ്പനെ ധരിപ്പിച്ച സാറ്റലൈറ്റ് റേഡിയോ കോളറിൽനിന്ന് സിഗ്‌നൽ ലഭിക്കുന്നതിൽ തടസ്സമുണ്ടായതായി വനം വകുപ്പ്. പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ സിഗ്നൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വണ്ണാത്തിപ്പാറ ഭാഗത്ത് നിന്നാണ് അവസാനമായി ലഭിച്ചത്. പിന്നീട് ആനയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. 
 വി.എച്ച്.എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് വനം വകുപ്പ് അറിയിച്ചു. അതിനിടെ, അരിക്കൊമ്പൻ വിഷയം ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിച്ചേക്കും. 
 അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ എത്തിച്ചതടക്കമുള്ള വിവരങ്ങൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കുമെന്നാണ് വിവരം. ആനയുടെ ആരോഗ്യസ്ഥിതി, എവിടെയാണ് എന്നതടക്കമുള്ള വിശദാംശങ്ങളും സർക്കാർ കോടതിയെ അറിയിക്കും. 

Post a Comment

0 Comments