banner

ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ചു!, ഉറക്കത്തിലായിരുന്ന യുവതിയും രണ്ട് കുട്ടികളും മരിച്ചു



ലക്‌നൗ  : ഇലക്ട്രിക് ഓട്ടോറിക്ഷയുടെ  ബാറ്ററി ചാര്‍ജ്ജ് ചെയ്യുമ്പോള്‍ പൊട്ടിത്തെറിച്ച് യുവതിയും രണ്ട് കുട്ടികളും മരിച്ചു. ഉത്തര്‍പ്രദേശിലെ നിവാസ് പൂര്‍വ്വ പ്രദേശത്താണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ യുവതിയുടെ ഭര്‍ത്താവ് രണ്ട് ബാറ്ററികള്‍ മുറിയില്‍ കൊണ്ടുവന്ന് ചാര്‍ജ് ചെയ്യാനിടുകയായിരുന്നു.  

ഈ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്നു യുവതിയും കുട്ടികളും. പെട്ടെന്ന് ബാറ്ററി പൊട്ടിത്തെറിക്കുകയും അമ്മയ്ക്കും കുട്ടികള്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല. യുവതിയുടെ ഭര്‍ത്താവ് സംഭവം നടക്കുമ്പോള്‍ പ്രാഥമിക കൃത്യങ്ങള്‍ക്കായി പുറത്ത് പോയതായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments