കോഴിക്കോട് : കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുന്നാസിർ മഅ്ദനിയുൾപ്പെടെ നാലുപേരെ വെറുതെ വിട്ടു. എ.ടി മുഹമ്മദ് അഷ്‌റഫ്, എം.വി സുബൈർ, അയ്യപ്പൻ എന്നിവരാണ് കുറ്റമുക്തരായ മറ്റു മൂന്നുപേർ.
കോഴിക്കോട്ട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയായിരുന്നു മഅ്ദനി. കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളില്‍ സ്പര്‍ധയുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.
0 Comments