പത്തനംതിട്ട : യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ പ്രതികളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 26 ന് രാത്രി 9 മണികഴിഞ്ഞ് യുവതിയെ വീട്ടിൽ നിന്നും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി ഇടവഴിയിലൂടെയും മറ്റും ഓടിച്ച് മൈതാനത്തിലെത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഭർത്താവിന്റെ സുഹൃത്തുക്കളാണ് പ്രതികൾ ഇവരുടെ സുഹൃത്ത് സുഖമില്ലാതെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രമാടം തെങ്ങുംകാവ് മല്ലശ്ശേരി തറശ്ശേരിൽ വീട്ടിൽ നിന്നും അങ്ങാടിക്കൽ വില്ലേജിൽ ഗണപതി അമ്പലത്തിന് സമീപം മംഗലത്ത് വീട്ടിൽ താമസം അനിഷ് കുമാർ(41), വള്ളിക്കോട് വാഴമുട്ടം ചിഞ്ചുഭവനം വീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന രഞ്ജിത് ( 34) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തേതുടർന്ന് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. കോന്നി ഡി.വൈഎസ്പി രാജപ്പന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. എസ്. ഐ മാരായ സജു ഏബ്രഹാം, രവീന്ദ്രൻ ഏ.ആർ, എസ് സി പി ഓ രഞ്ജിത്, സി പി ഓമാരായ ബിജു വിശ്വനാഥ്, അൽസാം, പ്രസൂൺ, ഷിനു, ദീനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒന്നാം പ്രതി അനീഷ് 2018 മുതൽ കോന്നി പത്തനംതിട്ട എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണം ,അടിപിടി ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ടാം പ്രതി 2013 മുതൽ തീവെയ്പ്പ്, മോഷണം, സ്ത്രീകൾക്ക് നേരേ അതിക്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി കോന്നി കേസിൽ രജിസ്റ്റർ ചെയ്ത കേസുകളിലും പ്രതിയായിട്ടുണ്ട്. 2018 ലെ മോഷണക്കേസിൽ ഇവർ കൂട്ടുപ്രതികളാണ്.
0 Comments