കൊല്ലം : വനിതഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം കടുത്തതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സെല്ലിലേക്കാണ് മാറ്റിയത്. പ്രതിയെ ആംബുലന്‍സിലാണ് മാറ്റിയത്. പ്രതിക്കെതിരെ ആശുപത്രിയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം വലിയ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രതിയെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടര്‍മാര്‍.
തുടര്‍ന്ന് പോലീസെത്തിയാണ് പ്രതിക്ക് ചികിത്സ നല്‍കിയത്. പ്രതിയെ ഒരുമണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പ്രതിയെ കൊണ്ടുപോകുന്നതിനിടെ പ്രതിഷേധം ശക്തമായിരുന്നു. അതിനിടെ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളെന്ന് കോടതി പറഞ്ഞു. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടൂവെന്നും കോടതി വിമര്‍ശിച്ചു. പോലീസിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ല. ആക്രമണങ്ങള്‍ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
0 Comments