banner

യുവതിയെ ബസ്സിലും ഓട്ടോറിക്ഷയിലും വെച്ച് അടിച്ചു; ശേഷം മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു; പ്രതി പോലീസ് പിടിയിൽ



കൊച്ചി : എറണാകുളത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന യുവതിയെ ബസ്സിലും ഓട്ടോറിക്ഷയിലും വെച്ച് അടിച്ച് മൊബൈല്‍ തട്ടിപ്പറിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വൈപ്പിന്‍ പെരുമാള്‍പ്പടി സ്വദേശി ഓളാട്ട് വീട്ടില്‍ രമേഷിനെയാണ് (33) മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഞാറക്കലില്‍ നിന്നും ബസ്സില്‍ കയറിയ യുവതിയുടെ പിറകെ കൂടിയ രമേഷിന്റെ ശല്യം സഹിക്കാനാവാതെ ഇറങ്ങി ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിനിടെയാണ് വീണ്ടും പിറകെ ചെന്ന് അടിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചത്. മുളവുകാട് എസ്. ഐ സുനേക്, എസ്. സി. പി. ഒ അലോഷ്യസ്, അരുണ്‍ ജോഷി, സി. പി. ഒ രാജേഷ്, സിന്ധ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments