banner

കൊല്ലത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിൻ്റെ ആസിഡ് ആക്രമണം; ആസിഡ് എത്തിച്ചത് സിറിഞ്ചിനുള്ളിൽ; ഗുരുതരമായി പരിക്കേറ്റ താലൂക്ക് ആശുപത്രി ജീവനക്കാരിയായ ഭാര്യ ചികിത്സയിൽ!



കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരേ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരി നീതുവിന് നേരെ ഭർത്താവ് വിപിനാണ് ആസിഡ് ആക്രമണം നടന്നത്.
മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ നീതുവിനെ വിദഗ്ദ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


കൊട്ടാരക്കര വെട്ടിക്കവല   കണ്ണങ്കോട് സ്വദേശി വിപിനാണ് ഭാര്യ നീതുവിന് നേരെ ആസിഡ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 
ബിബിനും നീതുവും ആശുപത്രിയുടെ സമീപം സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കം ഉണ്ടാവുകയും വിപിൻ കയ്യിൽ കരുതിയിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. ആക്രമണത്തിനുശേഷം വിപിൻ സംഭവ സ്ഥലത്തു നിന്നും നിന്നും ഓടി രക്ഷപ്പെട്ടു. സി സി ടി വി ക്യാമറ ഇല്ലാത്ത സ്ഥലത്താണ് ആസിഡ് ആക്രമണം നടന്നത്.

ആക്രമണത്തിനുശേഷം പ്രതി രക്ഷപ്പെട്ട സ്ഥലങ്ങളിലെങ്ങും സി സി ടി വി ക്യാമറയില്ല. എന്നാൽ അതിവിദഗ്ദമായി രാത്രിയോടെ പ്രതിയെ പിന്തുടർന്ന പുനലൂർ പോലീസ് സംഘം പ്രതിയെ പിടികൂടി. സിറിഞ്ചിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ആസിഡ് എന്ന് പൊലീസ് പറഞ്ഞു. ഇവ ചീറ്റിയാണ് പ്രതി ഭാര്യയെ അക്രമിച്ചത്.

അതേസമയം പരിക്കേറ്റ നീതുവിന്റെ നില ഗുരുതരമായി തുടരുകയാണ്.
ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും നീതുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന.

إرسال تعليق

0 تعليقات