കൊച്ചി : ഗുരുതര കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള നടന്‍ ഹരീഷ് പേങ്ങന് സഹായമഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍. ചെറിയ വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരീഷിന് ഗുരുതര കരള്‍രോഗം സ്ഥിരീകരിക്കുകയായിരുന്നു. അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവര്‍ ദാനം ചെയ്യാന്‍ തയ്യാറാണ്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്. ഈ പണം കണ്ടെത്താന്‍ സഹായിക്കണമെന്നാണ് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടന്‍ നന്ദന്‍ ഉണ്ണി അടക്കമുള്ളവര്‍ സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ നടനാണ് ഹരീഷ് പേങ്ങന്‍.
0 Comments