banner

1973ല്‍ 'രാമരാജ്യം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക്!, പ്രശസ്ത നടന്‍ ശരത് ബാബു അന്തരിച്ചു

ഹൈദരാബാദ് : തെലുഗിലെ പ്രശസ്ത നടന്‍ ശരത് ബാബു അന്തരിച്ചു. 71 വയസ്സായിരന്നു. ഹൈദരാബാദില്‍ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. എ.ഐ.ജി ഹോസ്പ്റ്ററില്‍ ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.

സെരു സത്യം ബാബു ദീക്ഷിതുലു എന്ന ശരത് ബാബു തെലുഗ് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയില്‍ പേര് നേടിയിരുന്നു. തമിഴ്, തെലുഗ്, കന്നഡ സിനിമാ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

1973ല്‍ 'രാമരാജ്യം' എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ശരത് ബാബു 220  ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക മനസ്സില്‍ഇടം നേടിയിട്ടുണ്ട് . ശരപഞ്ജരം, ധന്യ, ഡെയ്‌സി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്.

അസുഖം മൂലം മെയ് മൂന്നിന് അദ്ദേഹം മരിച്ചുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും ചികിത്സയിലാണെന്നും പിന്നീട് സ്ഥിരീകരിച്ചു. 1973ല്‍ തെലുഗ് സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം പിന്നീട് കെ ബാലചന്ദര്‍ സംവിധാനം ചെയ്ത നിഴല്‍ നിജമഗിരദു (1978) എന്ന തമിഴ് ചിത്രത്തിലൂടെ ജനപ്രീതി നേടി. എട്ട് സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1951 ജൂലൈ 31 ന് ശ്രീകാകുളം ജില്ലയിലെ അമുദാല ഗ്രാമത്തിലായിരുന്നു ജനനം.

إرسال تعليق

0 تعليقات