banner

രാത്രി മുഴുവന്‍ ഉറങ്ങാതെ സന്തോഷിച്ചു; കർണ്ണാടകയിലെ ബി.ജെ.പിയുടെ തോല്‍വിയെക്കുറിച്ച് എഴുത്തുകാരി അരുന്ധതി റോയ്



കൊച്ചി : കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ താന്‍ രാത്രി മുഴുവനും ഉറങ്ങാതെ സന്തോഷിച്ചുവെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ഇന്ത്യയെന്ന രാഷ്ട്രവും ഭരണഘടനയും ജനാധിപത്യവുമെല്ലാം ഇന്ന് ഭീഷണിയിലാണെന്നും കേരളത്തില്‍ ഒരവസരം കിട്ടിയാല്‍ ബിജെപി തീ വെക്കുമെന്നും അരുന്ധതി പറഞ്ഞു. യുവധാര സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വടക്കേ ഇന്ത്യയിലാണ് ഞാനെന്റെ ഭൂരിഭാഗം കാലവും ചെലവഴിച്ചത്. പക്ഷേ കേരളം പോലൊരു ദേശം നിങ്ങള്‍ക്കെവിടെയും കാണാനാവില്ല. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാത്രി മുഴുവന്‍ ഉറങ്ങാതെ ഞാന്‍ സന്തോഷിച്ചു. ബിജെപി സമം ആന മുട്ട. നമുക്ക് ആനയും വേണം മുട്ടയും വേണം ബിജെപി വേണ്ട. മണിപ്പൂര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?. തീ വന്ന് തീക്കൊള്ളിയോട് ചോദിക്കുകയാണ് ഒരു ചാന്‍സ് തരാമോ എന്ന്. കേരളത്തില്‍ ഒരവസരം കിട്ടിയാല്‍ ബിജെപി തീ വെക്കും. നമുക്ക് അതനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. ബിജെപി ഈഗോയുടെ മരമാണ്. ആ ഈഗോ ആനമുട്ടയാക്കണം റിപ്പോര്‍ട്ടര്‍ ടി വിയുടെ ഫണ്ടിനു പിറകില്‍ ആരാണ് ? ഇന്ത്യയിലെ പ്രധാന മീഡിയയെല്ലാം പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍, ഫണ്ട് മുടക്കുന്നത് അവരാണ്. നല്ല ജേണലിസം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ശക്തരെ സമാധാനപരമായിരിക്കാന്‍ സഹായിക്കുന്ന ജോലിയായി മാറിയിരിക്കുന്നു വടക്കേ ഇന്ത്യയില്‍ ജേണലിസം. ദക്ഷിണേന്ത്യയില്‍ നമ്മള്‍ അത് അനുവദിച്ചു കൂടാ.

Post a Comment

0 Comments