banner

തൃക്കരുവ രണ്ടാം വാർഡിലെ ആഞ്ഞിലി ചക്ക വിവാദം: ആരോപണങ്ങൾ നിഷേധിച്ച് ജനപ്രതിനിധി!, പദ്ധതി ആവിഷ്ക്കരിച്ചത് പതിനാറ് വാർഡിലുമായി; അസിസ്റ്റൻ്റ് എൻജീനിയറുടെ അഭാവം പുരോഗതിയെ ബാധിച്ചു; വാർത്തയ്ക്കെതിരെ മെമ്പർ ദിവ്യാഷിബു


അഷ്ടമുടി : തൃക്കരുവ രണ്ടാം വാർഡിലെ ഹൈസ്കൂളിന് സമീപമുള്ള ജയന്തി കോളനിയിലെ പൊതുകിണറിൽ ആഞ്ഞിലി ചക്ക വീഴുന്നത് സംബന്ധിച്ച വാർത്തയിൽ ആരോപിച്ച കാര്യങ്ങൾ നിഷേധിച്ച് ജനപ്രതിനിധി. കഴിഞ്ഞ ദിവസം കൂടി പ്രദേശത്ത് പോയിരുന്നു എന്നിട്ടും ആരും പരാതികൾ ഉന്നയിച്ചിരുന്നില്ല. അത്തരം പരാതികൾ ഉയർന്നിരുന്നെങ്കിൽ പരിഹാരം കണ്ടേനെയെന്നും വാർഡ് മെമ്പർ ദിവ്യാഷിബു അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി. പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്തകൾ നൽകിയ വാർത്തയിൽ അഷ്ടമുടി ലൈവിന് പിഴവ് സംഭവിച്ചതായി മെമ്പർ കുറ്റപ്പെടുത്തി. എത്രയും വേഗം പണി പൂർത്തീകരിക്കുമെന്നും അവർ ഫോണിലൂടെ അറിയിച്ചു.

സംഭവത്തെക്കുറിച്ച് മെമ്പർ വിശദീകരിക്കുന്നതിങ്ങനെ:
തൃക്കരുവയിലെ 16 വാർഡുകളിലുമായി ശുചിത്വ മിഷൻ്റെ ഫണ്ട് ഉപയോഗിച്ചാണ് ടി പദ്ധതി നടപ്പിലാക്കുന്നത്.  ഇതിൻ്റെ ടെൻഡർ അനുവദിച്ച കോൺട്രാക്ടർക്ക് പതിനാറ് വാർഡിലും പണി പൂർത്തിയാക്കേണ്ടതുണ്ട് ആയതിനാൽ സാധാരണ ഗതിയിലുള്ള കാലതാമസം മാത്രമാണ് രണ്ടാം വാർഡിലും സംഭവിച്ചിട്ടുള്ളത്. ഇതിൽ അവസാനഘട്ടത്തിലുള്ള കാലതാമസം ഫണ്ടിൻ്റെ അപര്യാപ്തത മൂലവും എ.ഇയുടെ അഭാവം മൂലവുമാണ്. എ.ഇ കഴിഞ്ഞ കുറേ ആഴ്ചകളായി സുഖമില്ലാതെ ആശുപത്രിയിലാണ്. പകരം ചാർജ്ജ് ഏർപ്പെടുത്തിയിരുന്നില്ല. ഇതാണ് കാലതാമസം ഉണ്ടാകാൻ കാരണം. എന്നാൽ ആഞ്ഞിലി ചക്ക വീഴുന്ന സംഭവം ആരും അറിയിച്ചിരുന്നില്ല. മുൻപ് കിണറിൽ സ്ഥാപിച്ചിരുന്ന സംരക്ഷണവല താൻ വാങ്ങി നൽകിയതാണ്. ഈ പ്രശ്നം ആരെങ്കിലും ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ പരിഹാരത്തിന് ശ്രമിച്ചേനെയെന്നും കിണർ സംരക്ഷണ വല പ്രദേശവാസികൾക്ക് വാങ്ങുവാൻ കഴിയാവുന്നതേ യുള്ളു എന്നും ' വിശദീകരിച്ചു.

Post a Comment

0 Comments