banner

ജൂഡ് ആന്റണിയ്‌ക്കെതിരേ പരാതിയുമായി ആന്റണി വര്‍ഗീസിന്റെ മാതാവ്; മകളുടെ വിവാഹത്തെക്കുറിച്ചുള്ള ജൂഡിൻ്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് പരാതി



സംവിധായകന്‍ ജൂഡ് ആന്റണിയ്‌ക്കെതിരേ പരാതി നല്‍കി നടന്‍ ആന്റണി വര്‍ഗീസിന്റെ മാതാവ് അല്‍ഫോണ്‍സ. മകളുടെ വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ജൂഡ് ആന്റണി നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ആന്റണി വര്‍ഗീസ് തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്.
ഒരു സിനിമയില്‍ അഭിനയിക്കാന്‍ നിര്‍മാതാവിന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുന്‍പ് ആന്റണി വര്‍ഗീസ് പിന്മാറിയെന്ന് ജൂഡ് ആരോപിച്ചിരുന്നു. മാത്രവുമല്ല മുന്‍കൂര്‍ തുക കൊണ്ടാണ് ആന്റണി വര്‍ഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആരോപിച്ചു. തുടര്‍ന്നാണ് മാതാവ് പരാതി നല്‍കിയതെന്നും ആന്റണി വര്‍ഗീസ് സ്ഥിരീകരിച്ചു.

എന്നെപ്പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നെക്കുറിച്ച് എന്തു വേണമെങ്കിലും അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് പ്രശ്നമില്ല. അതുകൊണ്ടായിരുന്നു മിണ്ടാതിരുന്നത്. എന്നാല്‍ എന്റെ അനുജത്തിയുടെ വിവാഹം സിനിമയുടെ അഡ്വാന്‍സ് തുക കൊണ്ടാണ് നടത്തിയത് എന്നൊക്കെ പറയുമ്പോള്‍ അത് സഹിക്കാന്‍ പറ്റില്ല. എന്റെ മാതാപിതാക്കള്‍ക്കെല്ലാം വലിയ വിഷമമായി. കാര്യം അവര്‍ സമ്പാദിച്ച പണം കൊണ്ടാണ് മകളുടെ വിവാഹം നടത്തിയത്. എന്റെ ഭാര്യയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ ഒരുപാട് കമന്റുകളാണ് വരുന്നത്. അമ്മയ്ക്കും സഹോദരിക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമെല്ലാം കടുത്ത മാനസിക വിഷമമുണ്ടായി. അമ്മ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പരാതി നല്‍കി- ആന്റണി വര്‍ഗീസ് പ്രതികരിച്ചു.

Post a Comment

0 Comments