മുംബൈ : മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ വെറുതെ വിടാന്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനില്‍നിന്ന് 25 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ സ്‌പെഷ്യല്‍ എന്‍ക്വയറി ടീമിന്റെ (സെറ്റ്) റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളടങ്ങുന്നതാണ് റിപ്പോര്‍ട്ടെന്ന് സൂചന.
സിബിഐ വാങ്കഡെയ്ക്കും എന്‍സിബി മുംബൈ സോണലില്‍ അദ്ദേഹത്തിന്റെ ജൂനിയര്‍മാരായി ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മയക്കുമരുന്ന് കേസ് കൈകാര്യം ചെയ്യുമ്പോള്‍ വാങ്കഡെയും അദ്ദേഹത്തിന്റെ ജൂനിയര്‍മാരും നിയമങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് ഡയറിയില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ ചിലരുടെ പേരുകള്‍ ഒഴിവാക്കിയപ്പോള്‍ അവസാനനിമിഷമാണ് ആര്യന്‍ ഖാന്റെയും സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്തതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ‘പഞ്ചനാമ’ യും മറ്റ് രേഖകളും പരിശോധിച്ചതില്‍ നിന്ന് ‘പഞ്ചനാമ’യില്‍ പിടികൂടിയ പ്രതികളുടെ ഫോണുകളെ സംബന്ധിച്ചോ ഫോണുകള്‍ പിടിച്ചെടുക്കാനുള്ള പ്രത്യേക പിടിച്ചെടുക്കല്‍ മെമ്മോയോ ഇല്ലെന്നും കണ്ടെത്തി.
0 Comments