banner

ഡോക്ടര്‍ക്ക് നേരെ കയ്യേറ്റശ്രമം ; കൊച്ചിയില്‍ ഒരാള്‍ പിടിയില്‍

കൊച്ചി : ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രതി കസ്റ്റഡിയില്‍. എറണാകുളം തോപ്പുംപടിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ജെന്‍സണ്‍ സേവ്യറെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കാഷ്വാലിറ്റിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ഡോക്ടറോട് ഇന്‌സുലിന് സിറിഞ്ച് ആവശ്യപ്പെട്ടു. സിറിഞ്ച് നല്‍കാതിരുന്ന ഡോക്ടറെ ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് രക്ഷപെട്ടത്.

Post a Comment

0 Comments