banner

സിപിഐഎം ഓഫീസിന് നേരെ അക്രമം; എസ്ഡിപിഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ : തലശ്ശേരി സെയ്ദാര്‍ പള്ളിയില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. സിടി ഉമ്മര്‍ സ്മാരക ബ്രാഞ്ച് കമ്മറ്റി ഓഫീസ് മന്ദിരമാണ് അടിച്ച് തകര്‍ത്തത്. മന്ദിരത്തില്‍ അതിക്രമിച്ച് കയറി കതകും പൂട്ടും തകര്‍ത്ത നിലയിലാണ്. മന്ദിരത്തിനുള്ളിലെ ലൈറ്റ്, കളിക്കാനുള്ള കാരംസം ബോര്‍ഡ് തുടങ്ങിയവയും നശിപ്പിക്കപ്പെട്ടു. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ നസീറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു അക്രമം.

Post a Comment

0 Comments