banner

വാഹനപരിശോധനയ്ക്കിടെ പോലീസിന് നേരെ ആക്രമണം; യുവനടനും വിഷ്വൽ എഡിറ്ററും അറസ്റ്റിൽ

കൊച്ചി : കൊച്ചിയിൽ പോലീസിന് നേരെ ആക്രമണം നടത്തിയ യുവ നടനും വിഷ്വൽ എഡിറ്ററും അറസ്റ്റിൽ. യുവനടനായ തൃശൂർ സ്വദേശി സനൂപ്, വിഷ്വൽ എഡിറ്ററായ പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. വാഹനപരിശോധനക്കിടെ ഇവർ സഞ്ചരിച്ച നാല് ബൈക്കുകൾ നോർത്ത് പൊലീസ് തടഞ്ഞിരുന്നു. പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഇവര്‍ ഉത്തരം നൽകിയില്ല. വാഹനത്തിന്റെ രേഖകളും ഇല്ലായിരുന്നു.

ഇവർ പിന്നീട് നോർത്ത് സി.ഐയടക്കമുള്ളവർക്കെതിരെ തട്ടിക്കയറി. തുടർന്ന് ആക്രമണം നടത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. തുടർന്ന് മൂന്ന് പേർ ഓടി രക്ഷപ്പെടുകയും ചെയ്തു. ബാക്കി രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് കൊച്ചിയിൽ സിനിമാ ഷൂട്ടിങ് നടക്കുന്നുണ്ട്. അതിനായി എത്തിയവരാണ് ഇവർ. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ സഞ്ചരിച്ച ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

0 Comments