banner

വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ വെ​ട്ടി!, സ​ഹോ​ദ​രി വീട്ടിൽ നിന്ന് ​യുവതി എത്താത്തതിനെ തുടർന്ന് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; ഭർത്താവ് അറസ്റ്റിൽ



കു​റ​വി​ല​ങ്ങാ​ട്.: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റിൽ. ഇ​ല​ഞ്ഞി മു​ത്തോ​ല​പു​രം ഇ​ട​വ​ഴി​ക്ക​ല്‍ ഇ.​ആ​ര്‍. ബോ​ബി(43)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. കു​റ​വി​ല​ങ്ങാ​ട് പോലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെയാണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ളും ഭാ​ര്യ​യും ത​മ്മി​ല്‍ കു​ടും​ബ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​തോ​ടെ ഭാ​ര്യ ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​റി​യി​രു​ന്നു. ഭാ​ര്യ അ​വി​ടെ ​നി​ന്നു തി​രി​കെ വ​രാ​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ലം ഇ​യാ​ള്‍ ഉ​ഴ​വൂ​ര്‍ മു​ക്ക​ട ഭാ​ഗ​ത്തു​ള്ള ഇ​വ​രു​ടെ വീ​ട്ടി​ല്‍ ചെ​ല്ലു​ക​യും കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തുടർന്ന്, പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments