കണ്ണൂർ : കണ്ണൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പയ്യന്നൂർ തായിനേരി സ്വദേശി ഉള്ളിക്കണ്ടത്തിൽ ശിവദാസൻ(52)ആണ് മരിച്ചത്. കങ്കോൽ ചീമേനി റോഡിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ശിവദാസനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം പിന്നീട് നടക്കും.
0 Comments