banner

സാംമ്പ്രാണിക്കോടി തുരുത്തിന് സമീപം കായൽ കയ്യേറ്റം തുടരുന്നു; അഷ്ടമുടി ലൈവ് തെളിവുകൾ പുറത്തുവിടുന്നു


പ്രാക്കുളം : അഷ്ടമുടി കായലിൻ്റെ ദൃശ്യഭംഗി ആരാരും അംഗീകരിക്കപ്പെട്ട പെരുമയുള്ള ഒന്നാണ്. എന്നാൽ അഷ്ടമുടി കായലിന്റെ പകുതിയോളം ഭൂമാഫിയയുടെ കയ്യിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് ഉത്തമ ഉദാഹരണമാണ് സാമ്പ്രാണിക്കോടിക്ക് സമീപമായി ഫാത്തിമ തുരുത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറു പാലത്തിന് സമീപമുള്ള വലിയ ലോബികളുടെ കയ്യേറ്റം. അഞ്ചുസെന്റ് മാത്രം ഉണ്ടായിരുന്ന ഭൂമി ഇന്ന് 15 സെന്റിലേക്ക് വരെയാണ് ഭൂമാഫിയ ഉയർത്തിക്കൊണ്ടുവന്നത്. മുമ്പ് ഈ പ്രദേശത്ത് ചെറിയ മാടങ്ങൾ പോലെ രണ്ടു വീടുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇവിടെ നിരവധി വീടുകൾ കാണാൻ കഴിയുമെന്ന് മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. ഇവരിൽനിന്ന് ചെറിയ വിലയ്ക്ക് ഭൂമി സ്വന്തമാക്കിയ വലിയ ലോബികൾ, സ്ഥലത്ത് വിസ്തീർണ്ണം കൂട്ടുന്നതിന് ഭാഗമായി കായൽ കയ്യേറി എടുക്കുകയായിരുന്നു. വളരെ പരസ്യമായാണ് കേരളത്തിൻറെ മനോഹരമായ അഷ്ടമുടി കായലിനെ ഇവർ കൊന്നു തിന്നു തുടങ്ങുന്നത്. ഇതിൻറെ തെളിവുകൾ വരുംദിവസങ്ങളിൽ അഷ്ടമുടി ലൈവിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നതായിരിക്കും.

Post a Comment

0 Comments