banner

ഓപ്പറേഷൻ കാവേരിയുടെ വിജയത്തിന് പിന്നിൽ സൗദിയുടെ അകമഴിഞ്ഞ പിന്തുണ; ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയാണെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ

സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിച്ച ഓപ്പറേഷൻ കാവേരിയുടെ വിജയത്തിന് പിന്നിൽ സൗദിയുടെ അകമഴിഞ്ഞ പിന്തുണ കാരണമാണെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. 3,500 ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്നും ജിദ്ദ വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. ജുബൈലിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കാരെ സൗദിയിലെത്തിക്കാൻ ഇന്ത്യൻ നാവിക സേനയുടെ കപ്പലുകൾക്കും വിമാനങ്ങൾക്കുമൊപ്പം സൗദി അറേബ്യൻ ഫോഴ്സും കൂടെ നിന്നു. സൗദിയുടെ ഉയർന്ന സൈനിക ഉദ്യോഗസ്ഥർ നൽകിയ പിന്തുണയും സഹകരണവുമാണ് ഓപ്പറേഷൻ കാവേരിയെ വിജയകരമാക്കിയതെന്നും സുഹൈൽ അജാസ് ഖാൻ വ്യക്തമാക്കി. 2019ൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തെ തുടർന്ന് ഒപ്പുവെപ്പ നയതന്ത്ര സഹകരണ കരാറിന്‍റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാവുകയാണ്. കലയും സംസ്കാരവുമുൾപ്പെടെ നിരവധി രംഗങ്ങളിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ അംബാസഡർ പറഞ്ഞു.

Post a Comment

0 Comments