banner

ബിൽ കുടിശ്ശിക അധികമായി!, പോലീസിനെതിരെ കെഎസ്ഇബിയുടെ ജപ്തി ഭീഷണി; സംരക്ഷണം നൽകിയ വകയിലെ പണം ആദ്യം തരട്ടെയെന്ന് പോലീസ്

തിരുവനന്തപുരം : വൈദ്യുതി കുടിശ്ശിക നൽകുന്നതിനെ ചൊല്ലി കെഎസ്ഇബിയും പോലീസും തമ്മിൽ അസാധാരണ പോര്. കുടിശ്ശിക അടക്കാത്തതിനാൽ ജപ്തി നടപടിക്ക് നോട്ടീസ് നൽകിയ ബോർഡിന് തിരിച്ച് കത്ത് നൽകി പോലീസ്. കെഎസ്ഇബിക്ക് സംരക്ഷണം നൽകിയ വകയിലെ 130 കോടി നൽകിയ ശേഷം കുടിശ്ശികയെ കുറിച്ച് സംസാരിക്കാമെന്നാണ് എഡിജിപിയുടെ കത്ത്. രണ്ട് സർക്കാർ വകുപ്പുകൾ തമ്മിൽ കുടിശ്ശികയിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്.

വൈദ്യുതി കുടിശിക നൽകാത്തതിനാൽ കെഎപി മൂന്നാം ബറ്റാലിയനെതിരെയാണ് വൈദ്യുതി ബോർഡ് ജപ്തി നടപടികള്‍ തുങ്ങിയത്. 2004 മുതൽ 2009 വരെയുള്ള കുടിശികയും പിഴയും അടച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജപ്തി നോട്ടീസ്. സമാനമായി പല പോലിസ് യൂണിറ്റുകള്‍ക്കും നോട്ടീസെത്തിയതോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തുടർ നടപടി അസാധാരണം. കെഎസ്ഇബി ആസ്ഥാനത്തിനും, അണകെട്ടുകള്‍ക്കും, സംഭരണ കേന്ദ്രങ്ങള്‍ക്കുമെല്ലാം സംരക്ഷണം നൽകുന്നത് പോലിസാണ്. സംരക്ഷണം നൽകുന്നതിന് ബോർഡ് പണം നൽകുന്നുണ്ട്. പോലിസടക്കേണ്ട വൈദ്യുതി ചാർജ്ജും സംരക്ഷണത്തിന് നൽകേണ്ട പ്രതിഫലവും കൂട്ടിക്കിഴിച്ച് തിട്ടപ്പെട്ടുത്തി ഇരുകൂട്ടരും മുന്നോട്ടുപോവുകയായിരുന്നു.

2021ല്‍ തുക കൈമാറ്റ സംബന്ധിച്ച തർക്കമുണ്ടായി. അങ്ങനെ വൈദ്യുതിക്കു തുക പകരം പോലിസിന് നൽകേണ്ട പ്രതിഫലം കുറവു ചെയ്യുന്ന കാര്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഏറെനാളായി തർക്കമുണ്ട്. ഇതിനിടെ ബോർഡ് കുടിശിക ചൂണ്ടികാട്ടി നോട്ടീസുകള്‍ അയച്ചതാണ് പോലിസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. 130 കോടിരൂപ പൊലിസിന് നൽകാനുള്ള തുക ആദ്യം നൽകിയിട്ട് ജപ്തി ആലോചിക്കാമെന്നാണ് തുറന്നടിച്ച് പോലിസ് ആസ്ഥാന എഡിജിപി കെ പത്മകുമാർ കെഎസ്ഇബി ചെയർമാന് കത്ത് നൽകി.

സംരക്ഷണം നൽകുന്നതിനുള്ള കുടിശിക പിരിച്ചെടുക്കാത്തതിനാൽ പല ഓഡിറ്റുകള്‍ക്കും പോലിസ് മറുപടി നൽകേണ്ടിവരുന്നു. അതിനാൽ തരാനുള്ള പണം ഡിജിപിയുടെ പേരിൽ ഡിമാൻഡ് ഡ്രാഫിറ്റായി ഉടൻ നൽകണം. കുടിശിക അടയക്കണമെന്ന കാര്യത്തിൽ ബോർഡ് ഉന്നയിച്ച ന്യായങ്ങളിൽ വ്യക്തതേടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അപ്പോള്‍ സർക്കാർ തീരുമാനം വന്നശേഷം ഒരു സെറ്റിൽമെറ്റുണ്ടാക്കമെന്നാണ് എഡിജിപിക്ക് നൽകിയിയ കത്ത്. കുടിശികപ്പോരിൽ കെഎസ്ഇബിയുടെ അടുത്തനീക്കമാണ് പ്രധാനം.

Post a Comment

0 Comments