banner

തെലങ്കാനയിൽ രാമരാജ്യം സ്ഥാപിക്കും : ഹിമന്ത ബിശ്വ ശർമ്മ

ഹൈദരാബാദ് : തെലങ്കാനയില്‍ രാമരാജ്യം സ്ഥാപിക്കുമെന്ന ആഹ്വനം നടത്തിയിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കരിംനഗറില്‍ ഹിന്ദു ഏകതാ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ‘സംസ്ഥാനത്ത് രാജ ഭരണത്തെ താഴെയിറക്കി രാമരാജ്യം സ്ഥാപിക്കുമെന്ന’ പ്രസ്താവന നടത്തിയത്. തെലങ്കാന സംസ്ഥാനത്തെ ജനങ്ങളെ അനുഗ്രഹിക്കുന്നതിനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്നതിനും ഞാന്‍ അസമിലെ കാമാഖ്യാ ദേവിയോട് പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു

”ഇന്നലെ, കര്‍ണാടക ഫലം പ്രഖ്യാപിച്ചു, ഹിന്ദുവിന്റെ പേരില്‍ ഇന്ത്യയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ആളുകള്‍ പറയുന്നത് ഞാന്‍ കണ്ടു. സൂര്യനും ചന്ദ്രനും ഉണ്ടാകുന്നതുവരെ ഇന്ത്യയില്‍ ദേശീയത നിലനില്‍ക്കും’. ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. എഐഎംഐഎം തലവനും എംപിയുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെയും ബിശ്വ ശര്‍മ്മ ആഞ്ഞടിച്ചു. യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപിയുടെ ദീര്‍ഘകാല ദൃഢനിശ്ചയത്തെക്കുറിച്ച് സംസാരിച്ച ശര്‍മ്മ പറഞ്ഞു, ”യൂണിഫോം സിവില്‍ കോഡ് ഇന്ത്യയില്‍ കൊണ്ടുവരുമെന്നും തെലങ്കാനയില്‍ ഹിന്ദു നാഗരികതയിലൂടെ രാമരാജ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പുതിയ നാഗരികത കൊണ്ടുവരുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Post a Comment

0 Comments