പാലക്കാട് : പട്ടാമ്പിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശി. പട്ടാമ്പി പോലീസ് സ്റ്റേഷന് സമീപം വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അന്തരിച്ച മുന്‍ എം എല്‍ എ എം. ചന്ദ്രന്റെ ആനക്കരയിലെ വീട് സന്ദര്‍ശിച്ച് പട്ടാമ്പിയിലൂടെ മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.
0 Comments