banner

ചീട്ടുകളി സംഘത്തെ പിടികൂടാൻ എത്തി!, പോലീസ് ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കോട്ടയം : ചീട്ടുകളി സംഘത്തെ പിടികൂടാനെത്തിയ എസ്.ഐ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ എസ്.ഐ പൊന്‍കുന്നം ചിറക്കടവ് സ്വദേശി ജോബി ജോര്‍ജാണ് (52)മരിച്ചത്. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇന്നലെ രാത്രി 11 മണിയോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ചീട്ടുകളിയും ബഹളവും നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സംഘത്തെ പിടിക്കാന്‍ എത്തിയപ്പോഴാണ് അപകടം. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോബി ജോര്‍ജിനെ ഉടന്‍ പാലായിലെ സ്വകാര്യശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments