കൊച്ചി : എറണാകുളം വടക്കന്‍ പറവൂര്‍ ചെറിയ പല്ലന്‍തുരുത്തില്‍ പുഴയില്‍ വീണ് കാണാതായ മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. പത്ത് വയസുള്ള ശ്രീവേദയുടെ മൃതദേഹം പുഴയില്‍ നിന്ന് വൈകുന്നേരത്തോടെ കണ്ടെത്തിയിരുന്നു. പിന്നീട് മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തെരച്ചിലിലാണ് രാത്രിയോടെ വടക്കന്‍ പറവൂര്‍ മന്നം സ്വദേശി അഭിനവ് (12), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) എന്നിവരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ മൂന്ന് പേരും ബന്ധുക്കളാണ്. വടക്കന്‍ പറവൂരില്‍ ഒരു വീട്ടില്‍ വിരുന്നെത്തിയ കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം വീട്ടുകാര്‍ അറിയാതെ പുഴയിലേക്ക് പോകുകയായിരുന്നു. ഇവരുടെ സൈക്കിളും തുണികളും പുഴവക്കില്‍ കണ്ട നാട്ടുകാരാണ് കുട്ടികള്‍ എവിടെയെന്ന് തിരക്കിയത്. പിന്നീടാണ് കുട്ടികളെ പുഴയില്‍ കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നതും തെരച്ചില്‍ ആരംഭിച്ചതും.
0 Comments