banner

വിവാഹ ചടങ്ങിനിടെ സ്ത്രീധനം ചോദിച്ചു!, വരനെ ചെരിപ്പൂരി അടിച്ച് വധുവിന്റെ അച്ഛൻ; വൈറലായ വീഡിയോ കാണാം



ന്യൂഡൽഹി : വിവാഹ ചടങ്ങിനിടെ സ്ത്രീധനം ചോദിച്ചതിന് വരനെ ചെരിപ്പൂരി അടിച്ച് വധുവിന്റെ അച്ഛൻ. ഉത്തരേന്ത്യയിലെ ഒരു വിവാഹ ചടങ്ങിലാണ് സംഭവം.  

 വിവാഹ വേദിയിൽ വച്ച് വരൻ സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടതാണ് വധുവിന്റെ പിതാവിനെ പ്രകോപിച്ചതെന്നാണ് സമൂഹമാധ്യമത്തിൽ വന്ന ചിത്രത്തിൽ പ്രതികരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിവാഹപ്പന്തലിൽ വെച്ച് വരന്റെ കോളർ പിടിച്ച് ചെരിപ്പൂരി അരയ്ക്കു താഴെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വരനെ കോളർ പിടിക്കുന്നതും അടിക്കുന്നതുമായ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 വിവാഹ ചടങ്ങിനെത്തിയ അതിഥികളുടെ മുന്നിൽ വെച്ചായിരുന്നു ചെരിപ്പൂരിയുള്ള അടി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ വരനും വധുവിനും ചുറ്റും നില്ക്കവെ ഒരാൾ ഒരു കൈകൊണ്ട് വരന്റെ കോളറിൽ പിടിക്കുകയും മറു കൈയിലെ ചെരുപ്പ് കൊണ്ട് വരനെ തല്ലുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഇനി ഇത്തരത്തിൽ പെരുമാറില്ലെന്ന് പറയുന്നതോടെ അയാൾ വരനെ വെറുതെ വിടുന്നുണ്ട്. തുടർന്ന് വരൻ വധുവിന്റെ ഒരു കൈ പിടിച്ച് ആളുകൾക്കിടയിലൂടെ നടന്നുനീങ്ങുന്നു. ഇതിനിടെ വരൻ ചുറ്റുമുള്ളവരെ നോക്കി കൈ കൂപ്പുന്നതും നവവധുവിനോട് കണ്ണ് തുടച്ച് എന്തോക്കെയോ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

 രാജ്യത്ത് സ്ത്രീധന നിരോധന നിയമം നടപ്പാക്കിയിട്ട് വർഷങ്ങളായെങ്കിലും സ്ത്രീധനം പല കുടുംബങ്ങളുടെയും കണ്ണീര് കുടിപ്പിക്കുന്ന എത്രയോ സംഭവങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പണമായും സ്വർണമായും മറ്റു പലവിധ ഓഫറുകളായും പെൺവീട്ടുകാരേ സ്ത്രീധനം നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. പലരും ഇത് അവസാന നിമിഷത്തിലാണ് പുറത്തുപറയുന്നത്. സ്ത്രീധനം കൊടുക്കാനില്ലാത്തതിന്റെ പേരിൽ വിവാഹസ്വപ്‌ന പൂവണിയാത്തവരും സ്ത്രീധനം കുറഞ്ഞതിന്റെ പേരിലും മറ്റുമുള്ള പീഡനങ്ങളും ആയിരക്കണക്കിന് കുടുംബങ്ങളിൽ തോരാമഴയായി ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്.

Post a Comment

0 Comments