തിരുവനന്തപുരം : കട്ടപ്പുറത്തായ ബസുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഘട്ടം ഘട്ടമായി നിരത്തിലിറക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ഇതിനായി വര്‍ഷോപ്പുകളുടെ നവീകരണ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. പ്രതിദിനം 8 കോടിയുടെ വരുമാന വര്‍ധനവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. വിവിധ ജില്ലകളിലെ കട്ടപ്പുറത്തുള്ള ബസുകള്‍ ഘട്ടം ഘട്ടമായി നിരത്തിലിറക്കാന്‍ ആണ് കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതി. 980 ബസ്സുകള്‍ ആണ് ആകെ ഉപയോഗശൂന്യമായി കിടക്കുന്നത്.
ഇത് കെഎസ്ആര്‍ടിസിയുടെ ആകെ ബസ് സര്‍വീസുകളില്‍ 20% വരും. ആകെ 5400 ബസ്സുകള്‍ ആണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്. ഇതില്‍ 297 എണ്ണം സിഫ്റ്റ് ബസുകളാണ്. പ്രതിദിനം 4300 മുതല്‍ 4400 വരെ ബസ്സുകള്‍ ആണ് സര്‍വീസ് നടത്തുന്നത്. കാലപ്പഴക്കം ചെന്ന ഒഴികെയുള്ള ബസ്സുകള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് നിരത്തിലിറക്കാനാണ് പുതിയ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി മാവേലിക്കര, ആലുവ, കോഴിക്കോട്, എടപ്പാള്‍ റീജണല്‍ തിരുവനന്തപുരം വര്‍ഷോപ്പുകളുടെ നവീകരണത്തിന് രൂപം നല്‍കി.
0 Comments