banner

ഏഴാം ക്ലാസുകാരി പീഡത്തിനിരയായ സംഭവത്തിൽ അയൽക്കാരനെതിരെ കേസ്; പോക്‌സോ കേസെടുത്തത് പ്ലസ് ടു വിദ്യാർഥിക്കെതിരെ



പയ്യന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടിന് സമീപം വെച്ച് ലൈംഗീകമായി പീഡിപ്പിച്ച പ്ലസ്ടു വിദ്യാർത്ഥിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ ഏഴു വയസുകാരിയെയാണ് ബന്ധുവായ വിദ്യാർത്ഥി പീഡിപ്പിച്ചത്.

ഇക്കഴിഞ്ഞ എപ്രിൽ 28ന് വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. കുട്ടി മാതാവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments