കാസര്‍കോട് : 16 വയസ്സുകാരനായ ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുസ്‌ലീം ലീഗ് പ്രദേശിക നേതാവും കാസര്‍കോട് മുളിയാര്‍ പഞ്ചായത്തംഗവുമായ എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു.
പൊവ്വല്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ ആദൂര്‍ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം 11 നാണ് 16 വയസുകാരനായ കുട്ടിയെ മുഹമ്മദ് കുഞ്ഞി പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതി. മുസ്‌ലീം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റായ മുഹമ്മദ് കുഞ്ഞിയെ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളില്‍ നിന്നും നീക്കിയിട്ടുണ്ട്.
0 Comments