പാലക്കാട് : കേരളത്തെ ദുരന്തകാലത്ത് കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഈ ഘട്ടങ്ങളിലൊന്നും സഹായിച്ചില്ലെന്നും ലഭിച്ച സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ആവശ്യമായ’ സഹായം ലഭിച്ചില്ലെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ അധികാരം കവരുന്ന നിലയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ മേഖലയില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട സഹായങ്ങള്‍ ഒട്ടേറെയാണ് കേന്ദ്രം നിഷേധിച്ചത്. ഒരു സംസ്ഥാനത്തെ സാമ്പത്തികമായി എങ്ങനെ ഞെരുക്കാന്‍ പറ്റും അതാണ് കേന്ദ്രം നോക്കിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ദുരന്തങ്ങള്‍ വരുമ്പോള്‍ സംസ്ഥാനത്തെ സഹായിക്കേണ്ടവരാണ് കേന്ദ്ര സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യക്ക് അനുപാതമായി കേന്ദ്രം സഹായം തരുന്നില്ല. എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോക്കുന്നത്. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മുടക്കി. ഒരു എയിംസ് ചോദിച്ചിട്ടും കേന്ദ്രം തന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും സംസ്ഥാനത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
0 Comments