banner

മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല; ബിജെപി എംഎല്‍എയെ ജനക്കൂട്ടം ആക്രമിച്ചു; പ്രദേശത്ത് പട്ടാളമിറങ്ങി!



ഇംഫാല്‍ : മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. കലാപം രൂക്ഷമായി തുടരുകയാണ്. കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്. നിരവധി ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തില്‍ എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണം രൂക്ഷമായി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് 9,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 

അതിനിടെ കലാപകാരികള്‍ ബിജെപി എംഎല്‍എയെ ആക്രമിച്ചു. വുംഗ്സാഗില്‍ വാല്‍തയെയാണ് ജനക്കൂട്ടം ആക്രമിച്ചത്. എംഎല്‍എയ്ക്ക് ഗുരുതര പരിക്കുണ്ട്. പോലീസ് ട്രെയിനിങ് കോളജില്‍ നിന്ന് ആക്രമികള്‍ ആയുധങ്ങള്‍ കവര്‍ന്നു.  
സംഘര്‍ഷം തുടരുന്നതിനാല്‍ മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി വയ്ക്കുന്നതായി റെയില്‍വേ അറിയിച്ചു. കലാപത്തിന് അയവ് വരുന്നതു വരെ ട്രെയിനുകള്‍ മണിപ്പൂരിലേക്ക് പ്രവേശിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. മണിപ്പൂര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് തീരുമാനമെന്നും റെയില്‍വേ അറിയിച്ചു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവില്‍ നേരത്തെ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍, സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്.
 

Post a Comment

0 Comments